28 March Thursday
കെ ഫോൺ കണക്ടഡ്

ഹൈ‘റേഞ്ച്‌ ’

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കെ ഫോൺ മണ്ഡലതല ഉദ്‌ഘാടനം മാനന്തവാടി ജിവിഎച്ച്‌എസ്‌എസിൽ ഒ ആർ കേളു എംഎൽഎ നിർവഹിക്കുന്നു

കൽപ്പറ്റ
1016 കിലോമീറ്റർ കേബിൾ ശൃംഖല. കലക്ടറേറ്റ്‌ ഉൾപ്പെടെ 645 ഓഫീസുകളിലും 60 വീടുകളിലും കണക്ഷൻ. വിദ്യാലയങ്ങളിലും ഇന്റർനെറ്റ്‌. സംസ്ഥാനത്ത്‌  കെ ഫോൺ കണക്ടഡായപ്പോൾ വയനാടും മുമ്പിലുണ്ട്‌. മാസങ്ങളായി ജില്ലയിലെ ഓഫീസുകളിൽ കെ ഫോൺ ഇന്റർനെറ്റുണ്ട്‌.  അക്ഷയ കേന്ദ്രങ്ങളും ഇതേ നെറ്റിൽ പ്രവർത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കെ ഫോൺ നാടിന്‌ സമർപ്പിച്ചപ്പോൾ ജില്ലയിലെ  മൂന്ന്‌ മണ്ഡലങ്ങളിലും ഉദ്‌ഘാടനം ജനകീയമായി.  കണിയാമ്പറ്റ പഞ്ചായത്തിലെ പന്തലാടിക്കുന്ന്‌ കോളനിയും ചരിത്രമുഹൂർത്തത്തിൽ ഇടംപിടിച്ചു. ഉദ്‌ഘാടന ചടങ്ങിൽ തത്സമയം മുഖ്യമന്ത്രി കെ ഫോൺ ഇന്റർനെറ്റിലൂടെ കോളനിക്കാരുമായി സംവദിച്ചു. 100 എംബിപിഎസ്‌ സ്‌പീഡുള്ള കെ ഫോൺ കണക്ഷനാണ്‌ കോളനിയിൽ നൽകിയിട്ടുള്ളത്‌. 
ആദ്യഘട്ടത്തിൽ ജില്ലയിൽ 1167 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ കേബിളാണ്‌ വലിക്കുന്നത്‌. 1016 കിലോമീറ്റർ പൂർത്തിയായി. റോഡ്‌ പ്രവൃത്തികൾ നടക്കുന്നതിനാലാണ്‌ അവശേഷിക്കുന്ന ഭാഗം കേബിൾ വലിക്കുന്നത്‌ വൈകുന്നത്‌. 
മാനന്തവാടി മണ്ഡലതല ഉദ്‌ഘാടനം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒ ആർ കേളു എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  ജസ്റ്റിൻ ബേബി അധ്യക്ഷനായി. കൽപ്പറ്റ മണ്ഡലതല ഉദ്ഘാടനം നഗരസഭ ഓഫീസിൽ ചെയർമാൻ കേയംതൊടി മുജീബ് നിർവഹിച്ചു.  ബത്തേരിയിൽ ഗവ. വൊക്കേഷണൽ ഹയർസക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ അധ്യക്ഷനായി.
പന്തലാടിക്കുന്ന്‌ കോളനിയിലെ ചടങ്ങ്‌ മുൻഎംഎൽഎ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത്‌ അംഗം സുജേഷ്‌കുമാർ അധ്യക്ഷനായി. വാർഡ്‌ അംഗം ലത്തീഫ്‌ മേമാടൻ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top