18 September Thursday

ഇവരിനി സ്നേഹത്തണലില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

സ്‌നേഹവീടിന്റെ താക്കോൽ ടി പി രാമകൃഷ്ണൻ എംഎൽഎ കൈമാറുന്നു. ഒ ആർ കേളു എംഎൽഎ സമീപം

മാനന്തവാടി
തങ്കപ്പനും ഓമനയും ഇനി സിപിഐ എം ഒരുക്കിയ സനേഹത്തണലില്‍ സുരക്ഷിതര്‍. അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങുകയെന്ന ഏറെനാളത്തെ ഇവരുടെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്. സിപിഐ എം മാനന്തവാടി ടൗൺ ലോക്കൽ കമ്മിറ്റി ഏഴുലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചത്. 500 സ്‌ക്വയർ ഫീറ്റിൽ രണ്ട് കിടപ്പുമുറി, അടുക്കള, ശുചിമുറിയുൾപ്പെടെ ടൈലുകൾ പാകിയിട്ടുണ്ട്.
ആറാട്ടുതറ പാത്തിവയൽ റോഡിന് സമീപം നിർമിച്ച വീടിന്റെ താക്കോൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ കൈമാറി. വീട് നിർമാണ കമ്മിറ്റി ചെയർമാൻ പി ഹരിദാസൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഒ ആർ കേളു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി സഹദേവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിൻ ബേബി, ഏരിയാ സെക്രട്ടറി എം റെജീഷ്, പി ടി ബിജു, കെ എം വർക്കി, ലോക്കൽ സെക്രട്ടറി മനോജ് പട്ടേട്ട്, കെ എം അബ്ദുൽ ആസിഫ്, നിർമല വിജയൻ എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി ജനറൽ കൺവീനർ ടി കെ അനിൽകുമാർ സ്വാഗതവും രാധാ മോഹൻ നന്ദിയും പറഞ്ഞു. ജില്ലയിൽ സിപിഐ എം നേതൃത്വത്തിൽ നിർമിക്കുന്ന പതിനേഴാമത് വീടാണിത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top