26 April Friday
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാതട്ടിപ്പ്

പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പ് അന്വേഷിക്കാനെത്തിയ പ്രത്യേകസംഘം ഇപ്പോഴത്തെ 
ഭരണസമിതിയുമായി ചർച്ചനടത്തുന്നു

 
പുൽപ്പള്ളി
പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പിൽ  സഹകരണ വകുപ്പ് ഏർപ്പെടുത്തിയ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ കെ അബ്രഹാമിന്റെ നേതൃത്വത്തിൽ കോൺ​ഗ്രസ് ഭരണസമിതി 2016 മുതൽ നടത്തിയ വായ്പാതട്ടിപ്പാണ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ സംഘം രേഖകൾ പരിശോധിച്ചു. ബാങ്ക് ഡയറക്ടർമാർ, തട്ടിപ്പിന് ഇരയായവർ, ബാങ്ക് ജീവനക്കാർ എന്നിവരുടെ മൊഴിയെടുക്കും. ഇപ്പോഴത്തെ ഭരണസമിതി പ്രസിഡന്റ് ടി പി ശശിധരൻ, സെക്രട്ടറി ലിസി മോശ, ഡയറക്ടർമാർ എന്നിവരുമായി അന്വേഷകസംഘം ചർച്ചനടത്തി. അന്വേഷണ റിപ്പോർട്ട് സഹകരണ വകുപ്പിന് കൈമാറും. സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ ടി അയ്യപ്പൻ നായർ, അസി. രജിസ്ട്രാർമാരായ അരുൺ, സജികുമാർ, രാജാറാം സഹകരണസംഘം ഇൻസ്പെക്ടർമാരായ ബബീഷ്, ജ്യോതിഷ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷക സംഘത്തിലുള്ളത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top