29 March Friday

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ: ഹരിതസഭകൾ ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
കല്‍പ്പറ്റ
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും ഹരിതസഭ സംഘടിപ്പിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷന്മാർ ഉദ്ഘാടനംചെയ്തു. ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും നടന്നു. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങള്‍ ആസൂത്രണംചെയ്തു. ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ഹരിത സഭകള്‍ ചേര്‍ന്നത്. 
ജില്ലയിലെ ഓരോ തദ്ദേശഭരണ സ്ഥാപനവും 2024 ഓടുകൂടി മാലിന്യമുക്തമാക്കുന്നതിനായി ഹ്രസ്വ, ദീ​ര്‍ഘകാല പദ്ധതികള്‍ നടപ്പാക്കും. ജനപ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, വായനശാലാ പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, ശാസ്ത്ര -സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, തൊഴിലാളി- സർവീസ് സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ അയൽക്കൂട്ട സെക്രട്ടറി / പ്രസിഡന്റ്, സിഡിഎസ്, എഡിഎസ് പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, എൻഎസ്എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപകര്‍,- വിദ്യാർഥി പ്രതിനിധികൾ, വാർഡ് തല ആരോഗ്യ ജാഗ്രതാ സമിതി പ്രതിനിധികൾ, ഘടകസ്ഥാപന പ്രതിനിധികൾ, വനിതാ സംഘടനാ പ്രതിനിധികൾ, പെൻഷനേഴ്സ് യൂണിയൻ പ്രതിനിധികൾ, സീനിയർ സിറ്റിസൺ സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തമുണ്ടായി. തദ്ദേശഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവും ജില്ലാ ശുചിത്വ മിഷനും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top