26 April Friday

പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ഓഫീസ് 
കോമ്പൗണ്ടില്‍ മാലിന്യക്കൂമ്പാരം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
പുൽപ്പള്ളി
പുൽപ്പള്ളി പഞ്ചായത്തിലെ പ്രധാന സർക്കാർ ഓഫീസ് കോമ്പൗണ്ടുകളിൽ മാലിന്യക്കൂമ്പാരം. താഴെയങ്ങാടിയിൽ സബ് ട്രഷറി, കൃഷിഭവൻ, ഹോമിയോ ഡിസ്പൻസറി, ജലനിധി ഓഫീസ്, ഐസിഡിഎസ് ഓഫീസ്, മൃഗാശുപത്രി എന്നിവയുടെ കോമ്പൗണ്ടിലാണ് മാലിന്യം കൂട്ടിയിട്ടത്. ഹരിതകർമ സേന വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് ദിവസങ്ങളായി ഇവിടെ കിടക്കുന്നത്. മഴക്കാലത്തിന് മുമ്പ് ഇവ നീക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. ഇതോടെ ഓഫീസിലെത്തുന്നവർ ദുർ​ഗന്ധം സഹിച്ചാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top