18 December Thursday

നാട്ടുപച്ച ചിത്രപ്രദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
കല്‍പ്പറ്റ
പരിസ്ഥിതി ദിനത്തില്‍ സിവിൽ സ്റ്റേഷനിൽ നടന്ന നാട്ടുപച്ച ചിത്രപ്രദർശനം വേറിട്ട കാഴ്ചയായി. മൂന്ന് വർഷംകൊണ്ട് വയനാട്ടിലെ ചിത്രകലാ അധ്യാപക കൂട്ടായ്മ വരച്ചുതീർത്ത അറുപതിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. കുറുവാ ദ്വീപ്, മുത്തങ്ങ, ബാണാസുര സാഗർ, തിരുനെല്ലി തുടങ്ങിയ വയനാടിന്റെ പ്രകൃതിഭം​ഗിയാണ് ക്യാൻവാസില്‍ തെളിഞ്ഞത്. ജില്ലാ ഭരണസംവിധാനം, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ നേതൃത്വംനല്‍കി. 
കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനംചെയ്തു. എഡിഎം എൻ ഐ ഷാജു, സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ ജോസ് മാത്യു, റെയ്‌ഞ്ച് ഓഫീസർ എം അനിൽകുമാർ, ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ കെ കെ സുന്ദരൻ, അസി. ഇൻഫർമേഷൻ ഓഫീസർ കെ സി ഹരിദാസ്, ചിത്രകലാ അധ്യാപകരായ എൻ ടി രാജീവ്, പി സി സനൽകുമാർ, എം പി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top