26 April Friday

ഓപ്പറേഷൻ ആഗ്‌: 
109 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കൽപ്പറ്റ
ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ ജില്ലയിൽ പൊലീസ്‌ നടത്തിയ  റെയ്‌ഡിൽ(ഓപ്പറേഷൻ ആഗ്‌) 109 പേർ അറസ്‌റ്റിൽ. സമൂഹ വിരുദ്ധർക്കും ലഹരി വിൽപ്പനക്കാർക്കുമെതിരെയും  നടപടിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായുള്ള  പൊലീസ്‌  പൊലീസ്‌ നടത്തിയ  റെയ്‌ഡിന്റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ പരിശോധനയും. ശനി  രാത്രിയായിരുന്നു റെയ്‌ഡ്‌.  
മുൻകാലങ്ങളിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരടക്കമുള്ളവരാണ്‌ പിടിയിലായതെന്ന്‌ ജില്ലാ പൊലിസ്‌ മേധാവി ആർ ആനന്ദ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറസ്‌റ്റിലായവരുടെ പൂർവചരിത്രമടക്കം പരിശോധിക്കും. ഇവരുടെ കൂട്ടാളികളെ സംബന്ധിച്ചും അന്വേഷണം നടത്തും. 
   റെയ്‌ഡിന്റെ ഭാഗമായി ബാറുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോട്ടലുകൾ, ബസ്‌ സ്‌റ്റാൻഡുകൾ  എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. സമാധാനാന്തരീക്ഷത്തിന്‌  അപകടം വരുത്തുന്ന സമൂഹ വിരുദ്ധരായ ഗുണ്ടകൾക്കെതിരെയും ലഹരി ഉപയോഗത്തിനും 
വിൽപ്പനയ്‌ക്കുമെതിരെയുള്ള നടപടി ശക്തമാക്കുന്നതിന്റെ  ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസ്‌  റെയ്ഡ് നടത്തി.  കൽപ്പറ്റ (7), മേപ്പാടി (3), വൈത്തിരി (5), പടിഞ്ഞാറത്തറ(3), കമ്പളക്കാട് (5), മാനന്തവാടി (7), പനമരം (2), വെള്ളമുണ്ട(6), തൊണ്ടർനാട്(4), തലപ്പുഴ(5), തിരുനെല്ലി (3), ബത്തേരി(15), അമ്പലവയൽ (8), മീനങ്ങാടി(9), പുൽപ്പള്ളി (8), കേണിച്ചിറ (10), നൂൽപ്പുഴ (9) എന്നിങ്ങനെയാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌.  ഗുണ്ടകൾക്കെതിരെയും ലഹരി മാഫിയക്കെതിരെയും കാപ്പ ആക്ട് പ്രകാരമുള്ള നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top