ബത്തേരി
തോട്ടാമൂലയിൽ കാട്ടാനശല്യമേറുന്നു. മുത്തങ്ങ വനത്തോടുചേർന്ന ജനവാസഗ്രാമമായ തോട്ടാമൂലയിൽ മിക്ക ദിവസങ്ങളിലുമെത്തുന്ന കാട്ടാനകൾ വൻകൃഷിനാശമാണ് വരുത്തുന്നത്. അടുത്ത ദിവസങ്ങളായി ഒറ്റയാനാണ് നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്നത്. വനാതിർത്തിയിലെ ഫെൻസിങ്ങും കിടങ്ങും തകർന്നതിനാലാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. ഞായർ രാത്രി മഠത്തിൽ രാജേഷിന്റെ വയലിൽ ഇറങ്ങിയ ഒറ്റയാൻ നെൽകൃഷിയും ജലസേചനത്തിനായി സ്ഥാപിച്ച പൈപ്പുകളും തകർത്തു. പാറയിൽ ഷൈനിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനും ഒറ്റയാന്റെ ആക്രമണത്തിൽ കേടുപാടുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..