27 April Saturday

സഫ്നാദിന്റെ വീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

നിര്‍മാണം പൂര്‍ത്തീകരിച്ച സന്തോഷ് ട്രോഫി ടീമം​ഗം സഫ്നാദിന്റെ വീടിന്റെ താക്കോല്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ കൈമാറുന്നു

മേപ്പാടി
സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമംഗം മേപ്പാടി മാങ്കുന്ന് സ്വദേശി സഫ്നാദിന്റെ വീട് നിർമാണം ഡിവൈഎഫ്ഐ പൂർത്തീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ താക്കോൽ കൈമാറി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ്, ജില്ലാ ട്രഷറർ കെ ആര്‍ ജിതിൻ, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി ഷംസുദ്ദീൻ, അർജുൻ ഗോപാൽ, ജില്ലാ സെക്രട്ടറിയറ്റംഗം പി ജംഷീദ്, കൽപ്പറ്റ ബ്ലോക്ക് ട്രഷറർ എം കെ റിയാസ്, വി ഹാരിസ്, ബിജേഷ് ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top