17 December Wednesday

ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യംവര്‍ധിപ്പിക്കുക: ആക്ട

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
മാനന്തവാടി
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണംഒഴിവാക്കണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ ദീർഘിപ്പിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യം വർധിപ്പിക്കുക. എല്ലാ കേന്ദ്രങ്ങളിലും ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യം നടപ്പാക്കുക, വടുവഞ്ചാൽ മീൻമുട്ടി വെള്ളച്ചാട്ടം വിനോദസഞ്ചാരികള്‍ക്ക് തുറന്നുനല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ആവശ്യങ്ങള്‍ അറിയിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നിവേദനവും നല്‍കി.  രമിത് രവി, അനീഷ് വരദൂർ, മനു മത്തായി, എന്‍ കെ ഷിജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top