25 April Thursday
നഞ്ച സീസൺ:

നെല്ല്‌ സംഭരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
 
കൽപ്പറ്റ
കർഷകർക്ക്‌ താങ്ങേകി ജില്ലയിൽ ഈ വർഷത്തെ നഞ്ച സീസൺ നെല്ല്‌ സംഭരണം ആരംഭിച്ചു. നെല്ല് സംഭരണ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ നെല്ലാണ്‌ സപ്ലൈകോ സംഭരിക്കുന്നത്‌. 2022–- 23 സീസണിലെ നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 28 രൂപ
20 പൈസ ആണ്. കൂടാതെ കർഷകർക്ക് അനുവദനീയമായ കയറ്റിയിറക്ക് കൂലി ക്വിന്റലിനു 12 രൂപയും നെല്ലിന്റെ പണത്തോടൊപ്പം നൽകും. ഇത്തരത്തിൽ കിലോഗ്രാമിന് 28.32 രൂപയാണ് സംഭരിച്ച നെല്ലിന് കർഷകന് ലഭിക്കുക. 
കഴിഞ്ഞ സീസണിൽ 27.48 രൂപയ്‌ക്കായിരുന്നു സംഭരണം. കിലോയ്‌ക്ക്‌ 20ൽ താഴെ മാത്രം കമ്പോളത്തിൽ വിലയുള്ള നെല്ലാണ്‌ സപ്ലൈകോ മികച്ച വിലയ്‌ക്ക്‌ എടുക്കുന്നത്.‌ കർഷകർ നെല്ല് നൽകുന്നതിന് മുമ്പ്‌ തങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി സപ്ലൈകോ നൽകുന്ന 10 അക്ക രജിസ്റ്റർ നമ്പർ ലഭിച്ചിട്ടുണ്ടോ എന്ന് സപ്ലൈകോ വെബ്‌സൈറ്റ് പരിശോധിച്ചോ കൃഷി ഭവനിൽ ബന്ധപ്പെട്ടോ ഉറപ്പാക്കണം.‌ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത കർഷകരുടെ നെല്ല് സംഭരിക്കാൻ കഴിയില്ലെന്ന്‌ അധികൃതർ അറിയിച്ചു.  
തരിശുഭൂമികളിൽ കൃഷിയിറക്കാനുള്ള സർക്കാർ പദ്ധതിയും സുഭിക്ഷകേരളം പദ്ധതിയും നെൽകൃഷി പ്രോത്സാഹന സഹായങ്ങളും കർഷകർക്ക്‌ പ്രോത്സാഹനമേകുന്നുണ്ടെങ്കിലും ‌  വന്യമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവും ആശങ്കയായി തുടരുന്നതായി കർഷകർ പറഞ്ഞു. കഴിഞ്ഞ നഞ്ച, പുഞ്ച സീസണിൽ 18527. 737 മെട്രിക് ടൺ നെല്ലാണ്‌ സപ്ലൈകോ സംഭരിച്ചത്‌. 8019 കർഷകർക്ക്‌ കഴിഞ്ഞവർഷം സംഭരണത്തിന്റെ പ്രയോജനം ലഭിച്ചു.  സംഭരണത്തിന്‌ ബന്ധപ്പെടേണ്ട ഫോൺ: 9496611083, 9446089784.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top