24 April Wednesday

ഉജ്വല എസ്എഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ജില്ലാ വൈസ് പ്രസിഡന്റ്‌ അപർണ ഗൗരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച്‌ 
എസ്എഫ്ഐ കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ പ്രകടനം

കൽപ്പറ്റ
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ അപർണ ഗൗരിയെ കൊലപ്പെടുത്താൻ ശ്രമിച്ച എംഎസ്എഫ്–-കെഎസ്‌യു–-ലഹരി മാഫിയക്കെതിരെ   കൽപ്പറ്റയിൽ  വിദ്യാർഥികളുടെ ഉജ്വലപ്രതിഷേധം. മയക്കുമരുന്ന്‌ മാഫിയയുമായി ചേർന്ന്‌ എസ്‌എഫ്‌ഐ നേതാക്കളെ ആക്രമിക്കാനും ഭയപ്പെടുത്തി നിശ്ശബ്ദമാക്കാനുമുള്ള എംഎസ്എഫ്–-കെഎസ്‌യു ശ്രമത്തെ വിദ്യാർഥികളെ അണിനിരത്തി ചെറുക്കുമെന്ന്‌ എസ്‌എഫ്‌ഐ പ്രഖ്യാപിച്ചു. കലാലയങ്ങളിൽ എസ്‌എഫ്‌ഐയ്‌ക്കുണ്ടായ മുന്നേറ്റത്തിൽ വിറളിപൂണ്ട്‌ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ വലത്‌ വിദ്യാർഥി പ്രസ്ഥാനങ്ങൾ നടത്തുന്ന അക്രമങ്ങൾക്ക്‌ താക്കീതായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു. 
ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പകൽ മൂന്നോടെ ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനം കൽപ്പറ്റ നഗരം ചുറ്റി പിണങ്ങോട് ജങ്‌ഷനിൽ അവസാനിച്ചു. പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്,  ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹസൻ മുബാറക് എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top