26 April Friday

ലഹരിവിരുദ്ധ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കൽപ്പറ്റ
കേരള സംസ്ഥാന യുവജന കമീഷന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ സെന്റർ കൽപ്പറ്റ സെന്ററിലെ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ ജോഷി തുമ്പാനം ക്ലാസെടുത്തു. കേരള സംസ്ഥാന യുവജന കമീഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ ജെറീഷ്  ലഹരിവിരുദ്ധ സന്ദേശം നൽകി.  സുനോജ് ഐസക്, പി വി  ശ്രീകാന്ത്, ജിനി റോഷൻ എന്നിവർ സംസാരിച്ചു.
 
ലഹരിക്കെതിരെ മോചന ജ്വാല
കൽപ്പറ്റ 
കേരളാ കോൺഗ്രസ് എം നടത്തുന്ന ‘ലഹരിക്കെതിരെ മോചന ജ്വാല' ജനകീയ  കൂട്ടായ്‌മയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ജോസഫ് മാണിശ്ശേരി അധ്യക്ഷനായി. ടി എസ് ജോർജ്, ബില്ലിഗ്രഹാം, കെ പി ജോസഫ്, വിൽസൻ നെടുംകൊമ്പിൽ. പി ടി മത്തായി, ടോം ജോസ്, റെജി ഓലിക്കരോട്ട്, കെ വി മാത്യൂ, ജോസ് തോമസ്, സണ്ണി ജോർജ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top