കൽപ്പറ്റ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി,- കർഷകദ്രോഹ നയങ്ങൾക്കെതിരെയും ലഖീംപുർ ഖേരി കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും കർഷകസംഘത്തിന്റെയും കർഷക തൊഴിലാളി, സിഐടിയു യൂണിയനുകളുടെയും നേതൃത്വത്തിൽ ചൊവ്വാഴ്‌ച കരിദിനം ആചരിച്ചു. ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഉത്തർപ്രദേശിലെ ലഖീംപുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിന് ഉത്തരവാദിയായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കാതെ അന്വേഷണം നിഷ്‌പക്ഷമാകില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. വാഹനം ഇടിച്ചുകയറ്റി നാല് കർഷകരെയാണ് അജയ് മിശ്രയുടെ മകനും കൂട്ടാളികളും കൊന്നുകളഞ്ഞത്. മകനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി ജനങ്ങളെയാകെ വെല്ലുവിളിക്കുകയാണെന്നും സംഘടനകൾ ആരോപിച്ചു.
കൽപ്പറ്റയിൽ കരിദിനാചരണം കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. പി കെ അബു അധ്യക്ഷനായി. വി ഹാരിസ്, വി ബാവ, ജയിൻ ആന്റണി, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
പുൽപ്പള്ളിയിൽ കെ ഷമീർ ഉദ്ഘാടനംചെയ്തു. സജി മാത്യു അധ്യക്ഷനായി. എം എസ് സുരേഷ് ബാബു, പ്രകാശ് ഗഗാറിൻ, ബൈജു നമ്പിക്കൊല്ലി, പി എ മുഹമ്മദ്, കെ ജെ പോൾ, പി ജെ പൗലോസ് എന്നിവർ സംസാരിച്ചു.
കോട്ടത്തറ ഏരിയയിലെ പരിപാടി പള്ളിക്കുന്ന് സുരേഷ് താളൂർ ഉദ്ഘാടനംചെയ്തു. ജോസഫ് അധ്യക്ഷനായി. എം മധു, പി സുരേഷ്, പി ജി സജേഷ്, ഇ മനോജ് ബാബു, വി എൻ ഉണ്ണികൃഷ്ണൻ ടി എൻ സുരേഷ് എന്നിവർ സംസാരിച്ചു. പനമരത്ത് എ വി ജയൻ ഉദ്ഘാടനംചെയ്തു. കെ പി ഷിജു അധ്യക്ഷനായി. എ ജോണി, എം എ ചാക്കോ, പി കെ ബാലസുബ്രഹ്മണ്യൻ, സി എം അനിൽകുമാർ, എ കെ രാഘവൻ, പി സി വത്സല, പി ചന്ദ്രശേഖരൻ, കെ സി ജബ്ബാർ എന്നിവർ സംസാരിച്ചു.
മാനന്തവാടിയിൽ കെ എം വർക്കി ഉദ്ഘാടനംചെയ്തു. എ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. എം റെജീഷ്, പി ടി ബിജു, കെ എം അബ്ദുൽ ആസിഫ്, എൻ എം ആന്റണി, എൻ ജെ ഷജിത്ത്, സി പി മുഹമ്മദാലി എന്നിവർ സംസാരിച്ചു.
ബത്തേരിയിൽ കെ സുഗതൻ ഉദ്ഘാടനംചെയ്‌തു. എം എ സുരേഷ്, പി സി രജീഷ്, ടി കെ ശ്രീജൻ സംസാരിച്ചു. പൊഴുതനയിൽ സി എച്ച് മമ്മി ഉദ്ഘാടനംചെയ്തു. ടി ഡെന്നിസൺ അധ്യക്ഷനായി. എം സെയ്ദ്, എം ജനാർദനൻ, എ ഗഫൂർ, എ കെ അനീഷ്, കെ ജെറീഷ്, വി വിനോദ്, കെ വി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
മീനങ്ങാടിയിൽ സി ജി പ്രത്യൂഷ് ഉദ്‌ഘാടനം ചെയ്‌തു. വി വി രാജൻ അധ്യക്ഷനായി. വി എ അബ്ബാസ്, എം ആർ ശശിധരൻ, പി എസ് സാബു, വി എം സാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..