17 December Wednesday
മാനന്തവാടി മണ്ഡലം

റോഡ്‌ നവീകരണത്തിന് 
80 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
 
മാനന്തവാടി
 മണ്ഡലത്തിൽ കാലവർഷക്കെടുതിമൂലം ഗതാഗതയോഗ്യമല്ലാതായ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു. എട്ട് റോഡുകൾക്കാണ് തുക അനുവദിച്ചത്. മാനന്തവാടി നഗരസഭാ പരിധിയിലെ ജെസി -പിലാക്കാവ് റോഡ്, വരടിമൂല- ഒണ്ടയങ്ങാടി റോഡ്, പനമരം പഞ്ചായത്തിലെ കൈതക്കൽ- കുണ്ടംകേണി റോഡ്, കൃഷ്ണമൂല-നടുവലിൽ വീട് കോളനി റോഡ്,  തൊണ്ടർനാട് പഞ്ചായത്തിലെ അഞ്ചാം പീടിക- വാളേരി കിച്ചാപ്പള്ളി റോഡ്, തേറ്റമല -വെള്ളമുണ്ട എട്ടേനാല്‌ റോഡ്, എടവക പഞ്ചായത്തിലെ ഗവ. കോളേജ് റോഡ്, വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ- കക്കടവ് റോഡ് എന്നിവയ്‌ക്കാണ് 10 ലക്ഷം രൂപ വീതം അനുവദിച്ചത്. സംസ്ഥാനമെമ്പാടും 36 കോടിയിലധികം രൂപയാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അനുവദിച്ചത്. മാനന്തവാടി റോഡുകളുടെ നവീകരണം അതിവേഗം നടപ്പാക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്ന് ഒ ആർ കേളു എംഎൽഎ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top