കൽപ്പറ്റ
ഗാന്ധി ജയന്തിദിനത്തിൽ ബാലസംഘം വിവിധ പരിപാടികളോടെ ബാപ്പുജി സ്മൃതിസദസ്സ് സംഘടിപ്പിച്ചു. കൽപ്പറ്റ നോർത്ത് വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തകർ ഗാന്ധിജിയെ വരച്ച് പരിപാടിയിൽ പങ്കാളിയായി. ജില്ലാ പ്രസിഡന്റ് കെ പി സരുൺ ഉദ്ഘാടനംചെയ്തു. ഹന്ന ഫെബി, ഋത്വിക രാകേഷ് എന്നിവർ നേതൃത്വംനൽകി.
മതരാഷ്ട്ര വാദത്തിനെതിരെ നിലപാട് സ്വീകരിച്ച ഗാന്ധിജിയെ വധിക്കാൻ ഒത്താശചെയ്തവർ പാഠപുസ്തകങ്ങളിൽനിന്നുപോലും ഗാന്ധിജിയെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കംചെയ്യുന്ന അവസരത്തിൽ ജനമനസ്സുകളിൽ ഗാന്ധിജിയെക്കുറിച്ചുള്ള ഓർമകളും ചിന്തകളും വളർത്തിയെടുക്കാനായിരുന്നു ബാപ്പുജി സ്മൃതിസദസ്സുകൾ നടത്തിയത്.
കൽപ്പറ്റ നോർത്ത് വില്ലേജ് പരിപാടി കെഎസ്‌ടിഎ മന്ദിരത്തിൽ വില്ലേജ് സെക്രട്ടറി കെ ആർ അർച്ചന ഉദ്ഘാടനംചെയ്തു. ആമ്നാ ഫാത്തിമ അധ്യക്ഷയായി. കൽപ്പറ്റ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ കെ ബിജുജൻ ഗാന്ധിസന്ദേശം നൽകി. വി വി പാർവതി, കെ അശോക് കുമാർ, പി ഗീത എന്നിവർ സംസാരിച്ചു. ഋത്വിക രാകേഷ് സ്വാഗതവും അഭിനവ് രാജേഷ് നന്ദിയും പറഞ്ഞു. ഗാന്ധിജിയെ വരയ്ക്കാം ചിത്രരചനാ വിജയികൾക്ക് പി ആർ ഗിരിനാഥൻ സമ്മാനം നൽകി.
പൊഴുതന
വൈത്തിരി ഏരിയാ കമ്മിറ്റി പൊഴുതന കുട്ടിപ്പ ഗ്രന്ഥശാലയിൽ ബാപ്പുജി സ്മൃതിസദസ്സ് നടത്തി. ജില്ലാ പ്രവർത്തകസമിതി അംഗം പി ആർ ഗിരിനാഥൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി ശ്രീനന്ദ അധ്യക്ഷയായി. ഏരിയാ കൺവീനർ കെ അനീഷ് കുമാർ, സി സക്കറിയ, സി കെ ഷംസുദീൻ എന്നിവർ സംസാരിച്ചു. കെ അജന്യ സ്വാഗതവും പി എം അനന്യ നന്ദിയും പറഞ്ഞു.
ബാലസംഘം ജില്ലാ കമ്മിറ്റി ബത്തേരിയിൽ ബാപ്പുജി സ്മൃതിസദസ്സ് സംഘടിപ്പിച്ചു. മിൽക്ക് സൊസൈറ്റി ഹാളിൽ നടത്തിയ സദസ്സ് ജില്ലാ സെക്രട്ടറി മാളവിക ഉദ്ഘാടനംചെയ്തു. റിതിക്ഷ അധ്യക്ഷയായി. എ മാളവിക സ്വാഗതം പറഞ്ഞു.
കോട്ടത്തറ
ബാലസംഘം കോട്ടത്തറ ഏരിയയിലെ വില്ലേജ് കേന്ദ്രങ്ങളിൽ ബാപ്പുജി സ്മൃതിസദസ്സിന്റെ ഭാഗമായി ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. സാംസ്കാരിക സദസ്സ്, ശുചീകരണം, പ്രതിജ്ഞ, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഏരിയാ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം മധു നിർവഹിച്ചു. നാരായണൻ അധ്യക്ഷനായി. ബബിത വെങ്ങപ്പള്ളി, പി എസ് ഇഷാൻ എന്നിവർ സംസാരിച്ചു. അദ്വൈത സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..