എടവക
എടവക പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനങ്ങളിലെ സ്വജനപക്ഷപാതിത്വത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടവക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ ധർണ ഉദ്ഘാടനം ചെയ്തു. ഇന്ദിരാ പ്രേമചന്ദ്രൻ അധ്യക്ഷയായി. എടവക സിഡിഎസ് പ്രിയ വീരേന്ദ്രകുമാർ, മനു കുഴിവേലി, കെ ആർ ജയപ്രകാശ്, സി എം സന്തോഷ് എന്നിവർ സംസാരിച്ചു. മിനി തുളസീധരൻ സ്വാഗതവും കെ ഷറഫുന്നീസ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..