23 April Tuesday

ഗൂഡല്ലൂരിൽ കാട്ടാന കൃഷിയും വീടും നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
ഗൂഡല്ലൂർ 
നഗരസഭയിലെ ടി കെ പേട്ടയിൽ കാട്ടാനയിറങ്ങി  കൃഷി നശിപ്പിച്ചു. സുലൈമാൻ, ഹുസൈൻ, ഉമ്മർകോയ എന്നിവരുടെ തോട്ടത്തിലെ കൃഷികളാണ്‌  വെള്ളിയാഴ്ച രാത്രി  കാട്ടാന നശിപ്പിച്ചത്‌. വീടിന് സമീപമുള്ള വാഴകൾ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. ടൗണിനോട് ചേർന്നുള്ള ഭാഗത്താണ്‌ കാട്ടാനയിറങ്ങി നാശം വരുത്തിയത്‌. വൈകുന്നേരങ്ങളിൽ കാട്ടാനകൾ പരിസരങ്ങളിൽ എത്തുന്നത്‌ പതിവായി. കാട്ടാനകളെ വനമേഖലയിലേക്ക് ഓടിക്കാൻ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 
 ദേവർശോല പഞ്ചായത്തിലെ ചെമ്പകൊല്ലി ആദിവാസി കോളനിയിലെ മാരന്റെ വീടാണ് വെള്ളി രാത്രി  കാട്ടാന കേടുവരുത്തിയത് മുറ്റത്തെത്തി കൃഷികൾ നശിപ്പിക്കുന്ന ശബ്ദംകേട്ട് മാരൻ പിൻവാതിലിലൂടെ പോവുകയായിരുന്നു.  വീട്ടിലുള്ള വസ്തുക്കളും വീടിനുമുകളിൽ സ്ഥാപിച്ച് ഡിഷ് ആന്റിനയും നശിപ്പിച്ചു. പരിസരവാസികൾ ബഹളവച്ചതോടെയാണ്‌  കാട്ടാന  പോയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top