25 April Thursday

വന്യജീവി വാരാഘോഷത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കൽപ്പറ്റ 
വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി മേരി മാതാ കോളേജിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ് നിർവഹിച്ചു. ഫോട്ടോ പ്രദർശനം, സൈക്കിൾ റാലി, വന ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവയും ഉദ്ഘാടന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷയായി.
ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹുസൈനെ ചടങ്ങിൽ അനുസ്മരിച്ചു. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് ഷബാബ് വന്യജീവി സംരക്ഷണത്തിനുള്ള പ്രതിജ്ഞ ചൊല്ലി. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ എസ്‌  ദീപ സംസാരിച്ചു. എട്ടുവരെയാണ്‌ വാരാഘോഷം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top