20 April Saturday
ഉരുൾപൊട്ടൽ

പേര്യ ചുരത്തിൽ ഭാഗിക ഗതാഗതം

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

പേര്യ ചുരം റോഡിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കല്ലും മണ്ണും നീക്കുന്നു

 പേര്യ

വയനാട്‌–-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പേര്യ ചുരം റോഡിൽ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു.  ചെറുവാഹനങ്ങൾക്ക്  കടന്നുപോകാം. വലിയ വാഹനങ്ങൾക്ക്  പോകാനുള്ള സാഹചര്യം ആയില്ല.  തിങ്കൾ രാത്രിയുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമാണ്‌  ചുരം റോഡ്‌ തകർന്ന്‌  ഗതാഗതം മുടങ്ങിയത്‌. 
രണ്ടിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്നു കിലോറ്ററോളം റോഡിൽ കല്ലും മണ്ണും മരങ്ങളും അടിഞ്ഞു. രണ്ട് ദിവസത്തെ പരിശ്രമത്തിലാണ്‌ ഗതാഗതം  ഭാഗികമായി പുനഃസ്ഥാപിച്ചത്‌. പൂർണ ഗതാഗതത്തിന്‌ ദിവസങ്ങളെടുക്കും. ഉരുൾപൊട്ടലിൽ വലിയ പാറക്കൂട്ടങ്ങൾ മാനന്തവാടി–- - നെടുംപൊയിൽ പാതയിലേക്ക്‌ എത്തി. 
 മലവെള്ളപ്പാച്ചിലിൽ റോഡ് പലയിടങ്ങളിലായി ഇടിയുകയും പിളരുകയും ചെയ്‌തു. വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പേര്യ ചന്ദനത്തോട് മുതൽ സെമിനാരി വില്ലവരെയുള്ള ആറ് കിലോമീറ്ററിൽ പതിനാല് ഇടങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുണ്ടായി. 
 റോഡ് അപകടാവസ്ഥയിലാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ്  കല്ലും മരങ്ങളും നീക്കിയത്. റോഡിന്റെ ഇരുഭാഗത്തുമായി  ചരക്കുമായി വന്നതുൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി. തിങ്കളാഴ്ച രാത്രി മുതൽ വാഹനങ്ങൾ പാൽച്ചുരം വഴി  തിരിച്ചുവിട്ടു.
 പൊതുമരാമത്ത് വകുപ്പ് കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് എൻജിനിയർ എം ജഗദീഷ്, റോഡ്‌ വിഭാഗം കൂത്തുപറമ്പ് അസിസ്റ്റന്റ്‌ എൻജിനിയർ വി വി പ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡും മറ്റ് സന്നദ്ധ സംഘടനകളും നാട്ടുകാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top