25 April Thursday

ദുരന്ത നിവാരണ സേന രൂപീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022
പനമരം
 പനമരം ആസ്ഥാനമായി ദുരന്ത നിവാരണ സേന രൂപീകരിക്കുമെന്ന് പനമരം ചേതന വായനശാല ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രകൃതിക്ഷോഭത്തിൽ എപ്പോഴും നാശനഷ്ടങ്ങളും ദുരന്തങ്ങളും ഉണ്ടാകുന്ന പ്രദേശമാണ്‌ പനമരം.  പരിശീലനം ഉൾപ്പടെ നൽകിയാണ്‌ സേന രൂപീകരിക്കുക. 
എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പനമരം വിജയ അക്കാദമിയിൽ  വായനശാലയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാറും കൂട്ടഓട്ടവും നടത്തും. ദുരന്തനിവാരണ സേനയും  രൂപീകരിക്കും. താൽപ്പര്യമുള്ള യുവതി യുവാക്കൾക്ക്‌ പങ്കെടുക്കാം.  15 മുതൽ സെപ്തമ്പർ 30വരെ  വായനശാലയുടെ അംഗത്വ ക്യാമ്പയിൻ നടത്തും. സെക്രട്ടറി കെ സി ജബ്ബാർ, വൈസ് പ്രസിഡന്റ്‌ കെ അസീസ്, ടി സി ശ്രീധരൻ, പി കെ  വിജയൻ, ഇബ്രാഹിം പടയൻ, ജംഷീർ തെക്കേടത്ത്, പി എൻ ഫൈസൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top