മാനന്തവാടി
വയനാട് മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ രാത്രികാല ഭക്ഷണ വിതരണം തുടങ്ങി.
മാനന്തവാടി, പനമരം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള 19 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം തുടങ്ങിയത്. ജില്ലാ സെക്രട്ടറി കെ റഫീഖ് മെഡിക്കൽ കോളേജ് ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ശ്രീലക്ഷ്മിക്ക് നൽകി ഉദ്‌ഘാടനംചെയ്‌തു. ഹെഡ് നേഴ്സ് ദിനി, മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ ആർ ജിതിൻ, പനമരം ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി, ജില്ലാ കമ്മിറ്റി അംഗം കെ വിപിൻ, എം രജീഷ്, കെ ടി വിനു എന്നിവർ പങ്കെടുത്തു. ‘ഹൃദയപൂർവം ഡിവൈഎഫ്‌ഐ’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി മൂന്നുവർഷമായി ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..