26 April Friday
വാളാട്‌ ഒരു കുടുംബത്തിലെ 9 പേർക്ക്‌

സമ്പർക്കത്തിൽ 31 പേർക്കുകൂടി കോവിഡ്‌, 8 മുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

കൽപ്പറ്റ
മൂന്ന്‌‌ ആരോഗ്യ പ്രവർത്തകർക്ക്‌  ഉൾപ്പെടെ ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ്. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. എട്ടുപേർ രോഗമുക്തരായി. വളാട്ടെ സമ്പർക്കത്തിൽ 17 പേർക്കാണ്‌ തിങ്കളാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതിൽ ഒരുകുടുംബത്തിലെ ഒമ്പത്‌പേർ ഉൾപ്പെടും. ജില്ലയുടെ മറ്റുഭാഗങ്ങളിലുള്ളവരും വാളാട്‌ സമ്പർക്കത്തിൽ രോഗികളായി. 
ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 720 ആയി ഉയർന്നു. 345 പേർ രോഗ മുക്തരായി.  374 പേർ ചികിത്സയിലയുണ്ട്‌. ജില്ലയിൽ 359 പേരും 15 പേർ ഇതര ജില്ലകളിലുമാണ്‌ ചികിത്സയിലുള്ളത്‌.
വാളാട് സമ്പർക്കത്തിൽ ഈ പ്രദേശത്തുതന്നെയുള്ള 12 പേർ,  കുഞ്ഞോത്തെ ഒരുകുടുംബത്തിലെ നാലുപേർ, എടവക സ്വദേശിനിയും രോഗികളായി. പടിഞ്ഞാറത്തറ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ, ഇദ്ദേഹത്തിന്റെ സമ്പർക്കത്തിലൂടെ സ്വന്തം വീട്ടിലെ അഞ്ചുപേർ,  മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ജോലിചെയ്യുന്ന തരിയോട് സ്വദേശിനിയായ ആരോഗ്യപ്രവർത്തക, കോഴിക്കോട് ജില്ലയിൽ ജോലി ചെയ്യുന്ന കണിയാമ്പറ്റ സ്വദേശിനിയായ ആരോഗ്യപ്രവർത്തക (26), മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത പേര്യയിലെ യുവതി, കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള ചുണ്ടേൽ സ്വദേശി, പുൽപ്പള്ളി സ്വദേശികളായ മൂന്ന് പേർ, പിതാവിന്റെ ചികിത്സക്ക്‌ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കൂടെ നിന്ന പൊഴുതന സ്വദേശി എന്നിവരാണ്‌ തിങ്കളാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ച മറ്റുള്ളവർ. 
കുറുക്കൻമൂല, തൊണ്ടർനാട്‌, മാനന്തവാടി എന്നിവിടങ്ങളിലെ രണ്ടുപേർ വീതവും മൂപ്പൈനാട്, കുപ്പാടിത്തറ എന്നിവിടങ്ങളിലെ ഓരോരുത്തരുമാണ്‌  രോഗമുക്തരായി തിങ്കളാഴ്‌ച ആശുപത്രി വിട്ടത്‌. 
162 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച 162 പേർ കൂടി നിരീക്ഷണത്തിലായി.  157 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.  2869 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌. 391 പേർ ആശുപത്രിയിലാണ്‌ നിരീക്ഷണത്തിൽ കഴിയുന്നത്‌. തിങ്കളാഴ്‌ച 611 പേരുടെ സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു.   ഇതുവരെ പരിശോധനക്ക്‌ അയച്ച 23012 സാമ്പിളുകളിൽ 21807 പേരുടെ ഫലം ലഭിച്ചു. 21087 നെഗറ്റീവും 720 പോസിറ്റീവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top