26 April Friday
കെഎസ്‌ആർടിസി

മാനന്തവാടി ഡിപ്പോ തകർക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
 
മാനന്തവാടി
കെഎസ്ആർടിസി മാനന്തവാടി ഡിപ്പോ തകർക്കാനുള്ള നീക്കത്തിൽനിന്ന്‌  മാനേജ്‌മെന്റ് പിൻമാറണമെന്ന്‌ കെഎസ്ആർടിഇഎ(സിഐടിയു) മാനന്തവാടി യൂണിറ്റ് ആവശ്യപ്പെട്ടു. 
ഗ്രാമീണ സർവീസ്‌ ഉൾപ്പെടെ പത്തോളം സർവീസുകൾ പൂർണമായി നിർത്തി.  ഇത് ഗോത്രമേഖലകളിലടക്കം രൂക്ഷമായ യാത്രാപ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്‌.  മറ്റുപല സർവീസുകൾ  നിസ്സാര കാരണങ്ങൾ പറഞ്ഞ്‌ നിരന്തരം റദ്ദാക്കുകയാണ്‌.  കണ്ടക്ടർമാരുടെ കുറവാണ്‌ സർവീസ്‌ റദ്ദാക്കുന്നതിന്‌ പ്രധാനമായും പറയുന്നത്‌. എന്നാൽ കഴിഞ്ഞദിവസം  ഡിപ്പോയിലെ ഏഴോളം ജീവനക്കാരെയാണ് വർക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി തലശേരിയിലേക്ക് സ്ഥലം മാറ്റിയത്. ബത്തേരിയിലും കൽപ്പറ്റയിലും കണ്ടക്ടർമാരുടെ എണ്ണം അധികമാണ്‌.  ജില്ലാതലത്തിൽ ജീവനക്കാരുടെ പുനർവിന്യാസം നടത്തി സർവീസുകൾ പുനരാരംഭിക്കണം. ഡിപ്പോ തകർക്കുന്ന നിലപാടുകൾ അധികൃതർ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ  പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന്‌ യൂണിയൻ സെക്രട്ടറി  കെ ജെ റോയി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top