20 April Saturday

രാജേന്ദ്രൻ നായരുടെ മരണം: ജനരോഷമുയർത്തി സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

പുൽപ്പള്ളി സർവീസ്‌ സഹകരണ ബാങ്കിലെ വായ്‌പ തട്ടിപ്പിനെതിരെ സിപിഐ എം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ നടന്ന ജനകീയപ്രതിഷേധ പ്രകടനം

പുൽപ്പള്ളി
കോൺഗ്രസ്‌ നേതൃത്വത്തിന്റെ ക്രൂരതക്ക്‌ ഇരയായി കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിൽ ജനരോഷമുയർത്തി സിപിഐ എമ്മിന്റെ ജനകീയ പ്രതിഷേധം. വായ്‌പാതട്ടിപ്പിനിരയായവരുടെ ബാധ്യത കോൺഗ്രസ്‌ നേതൃത്വം ഏറ്റെടുക്കുക, രാജേന്ദ്രൻ നായരുടെ ആത്മഹത്യക്ക്‌ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കുക എന്നീ ആവശ്യങ്ങളുമായി പുൽപ്പളി ടൗണിൽ നടന്ന പ്രകടനത്തിലും പ്രതിഷേധകൂട്ടയ്‌മയിലും നൂറുകണക്കിന്‌ പേർ അണിചേർന്നു. 
    കോൺഗ്രസ്‌ ഭരിക്കുന്ന പുൽപ്പള്ളി സഹകരണ ബാങ്കിൽ കെപിസിസി ജനറൽ സെക്രട്ടറിയായരുന്ന  കെ കെ അബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന കോടികളുടെ വായ്‌പാ തട്ടിപ്പിനെതിരെ  നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ്‌ അനുഭാവികളടക്കം പങ്കാളികളായി. അഴീക്കോടൻ സ്മാരക മന്ദിര പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം പുൽപ്പള്ളി ടൗണിൽ സമാപിച്ചു. തുടർന്ന്‌ നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു.  രാജേന്ദ്രൻ നായരുടെ കുടുംബത്തെയും  വായ്പാ തട്ടിപ്പിനിരയായ മറ്റുള്ളവരെയും സഹായിക്കാൻ  സിപിഐ എം ഒപ്പമുണ്ടാവുമെന്ന്‌ ഗഗാറിൻ പറഞ്ഞു. 
 ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ അധ്യക്ഷനായി.  സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ എൻ പ്രഭാകരൻ, വി വി ബേബി, കെ റഫീഖ് എന്നിവർ സംസാരിച്ചു.  ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. രുഗ്മിണി സുബ്രഹ്മണ്യൻ, ബീനാ വിജയൻ, എ വി ജയൻ, പി എ  മുഹമ്മദ്,  കെ വി ജോബി, ടി കെ ശിവൻ, സജി മാത്യു,  ഇ കെ ബാലകൃഷ്ണൻ, ബിന്ദു പ്രകാശ് എന്നിവർ പ്രകടനത്തിന്‌ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top