05 July Saturday

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായിവായ് മൂടിക്കെട്ടി പ്രകടനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

ഗുസ്തിതാരങ്ങൾക്കുള്ള ഐക്യദാർഢ്യവുമായി നടത്തിയ വായ്‌മൂടിക്കെട്ടി പ്രകടനം ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ
ഡൽഹിയില്‍ സമരംചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി ജില്ലയിലെ കായികപ്രേമികള്‍. താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച അഖിലേന്ത്യ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഒളിമ്പിക്‌ അസോസിയേഷന്റെയും നേതൃത്വത്തില്‍‌ വായ്‌മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. എസ്‌കെഎംജെ സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പിണങ്ങോട് ജങ്‌ഷൻ വഴി എച്ച്‌ഐഎം യുപി സ്കൂൾ പരിസരത്ത് സമാപിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് സി അബൂബക്കർ ഉദ്ഘാടനംചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌  സലിം കടവൻ അധ്യക്ഷനായി. എ ഡി ജോൺ, കെ പി വിജയി, പി കെ അയൂബ്, പി ടി ചാക്കോ എന്നിവർ സംസാരിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ടി ഷൺമുഖൻ സ്വാഗതവും എൻ സി സാജിദ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top