29 March Friday

ജയില്‍ നിര്‍മാണം: 
ബത്തേരിയില്‍ ഭൂമി കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
ബത്തേരി
പുതിയ ജയിലിനായി ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജിൽ നാലേക്കര്‍ ഭൂമി റവന്യു വകുപ്പ്  പ്രിസൺസ് ആന്‍ഡ് കറക്ഷണൽ സർവീസസ് വകുപ്പിന് കൈമാറി. ബത്തേരി താലൂക്ക് തഹസിൽദാർ ഷാജിയില്‍നിന്ന് ജയിൽ ആസ്ഥാന കാര്യാലയം ഡിഐജി വിനോദ് കുമാർ രേഖകള്‍ ഏറ്റുവാങ്ങി. ഉത്തരമേഖല റീജണൽ വെൽഫെയർ ഓഫീസർ ശിവപ്രസാദ്, തവനൂർ സെൻട്രൽ പ്രിസൺ ആന്‍ഡ് കറക്ഷണൽ ഹോം ജോയിന്റ് സൂപ്രണ്ട് കെ വി ബൈജു, കെജെഎസ്ഒഎ സംസ്ഥാന പ്രസിഡന്റ് സി പി റിനേഷ് എന്നിവർ സംസാരിച്ചു. വൈത്തിരി സ്പെഷ്യൽ സബ്ജയിൽ സൂപ്രണ്ട് വി എം സിയാദ് സ്വാ​ഗതവും നോഡൽ ഓഫീസർ പി സി ഷിനോജ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top