27 April Saturday

വഖ്ഫ്‌ ബോർഡ് രാഷ്ടീയ
മുതലെടുപ്പിന് ഉപയോഗിക്കരുത് എസ്‌വൈഎസ്

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
കൽപ്പറ്റ  
 കേരള വഖഫ്‌ ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുതെന്ന് കൽപ്പറ്റയിൽ ചേർന്ന സുന്നി യുവജന സംഘം (എസ്‌ വൈ എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
 ജനങ്ങൾക്കിടയിലെ ഐക്യത്തിനും സൗഹാർദത്തിനുമാണ് വിലനൽകേണ്ടതെന്ന  സമസ്തയുടെ ആഹ്വാനം ഉൾക്കൊള്ളാൻ സമൂഹം തയ്യാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാൽ അധ്യക്ഷനായിരുന്നു.  വർക്കിങ് പ്രസിഡന്റ് കെ മുഹമ്മദ്‌കുട്ടി ഹസനി ഉദ്ഘാടനംചെയ്തു. കെ സി കെ തങ്ങൾ, പി സുബൈർ ഹാജി, സി കെ ശംസുദ്ധീൻ റഹ്മാനി, സിദ്ധീഖ് പിണങ്ങോട്, ഇ പി  മുഹമ്മദലി ഹാജി, ടി കെ അബൂബക്കർ മൗലവി, എ കെ സുലൈമാൻ മൗലവി തുടങ്ങിയവർ  സംസാരിച്ചു.    സെക്രട്ടറി കെ എ നാസർ മൗലവി സ്വാഗതവും പി സി  ഉമർ മൗലവി നന്ദിയും പറഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top