28 March Thursday

കാർഷിക കടാശ്വാസ കമീഷൻ 4 വർഷം; എഴുതിത്തള്ളിയത്‌ 24.16 കോടി

സ്വന്തം ലേഖികUpdated: Thursday Dec 3, 2020
കൽപ്പറ്റ
നാല്‌ വർഷം കൊണ്ട്‌ എൽഡിഎഫ്‌ സർക്കാർ എഴുതി തള്ളിയത്‌ 24. 16 കോടി രൂപയുടെ കാർഷിക കടങ്ങൾ. കർഷകർ സഹകരണബാങ്കുകളിൽനിന്നെടുത്ത കാർഷിക വായ്‌പയാണ്‌‌  കാർഷിക കടാശ്വാസ കമീഷൻ വഴി  എഴുതി തള്ളിയത്‌. കോവിഡിന്റെ പശ്‌ചാത്തലത്തിൽ 2019 ഡിസംബർ വരെയുള്ള കാർഷിക കടങ്ങൾ കമീഷൻ പരിധിയിലാക്കിയും സർക്കാർ കർഷകർക്ക്‌ താങ്ങായി.  നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങളാണ്‌ കമീഷൻ പരിഗണിച്ചത്‌‌.  ഈ സർക്കാർ അത്‌ രണ്ട്‌ ലക്ഷമാക്കി വർധിപ്പിച്ചു.
 എൽഡിഎഫ‌് സർക്കാർ വന്നശേഷം മൂന്നാം  തവണയാണ‌്  കാർഷികടാശ്വാസത്തിന്റെ തിയതി നീട്ടിയത‌്.  കഴിഞ്ഞ ജൂണിലാണ‌് നേരത്തെ തിയതി ദീർഘിപ്പിച്ചത‌്.  അതുവരെ   2011 ഒക്ടോബർ 31വരെയുള്ള വായ‌്പാ കുടശ്ശികയായിരുന്നു കടാശ്വാസ കമീഷൻ പരിഗണിച്ചിരുന്നത‌്. ഇത‌്    2014  മാർച്ച‌് വരെയും പിന്നീട്‌    2019 ഡിസംബർ വരെയും നീട്ടി.  
യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ ജില്ലയിൽ കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതലുണ്ടായത്  2000മുതൽ 2006 വരെയുള്ള കാലയളവിൽ  900 പേർ ജീവനൊടുക്കി. തുടർന്ന്‌ അധികാരത്തിലെത്തിയ വി എസ്‌ ‌ സർക്കാർ നടപ്പാക്കിയ ആശ്വാസ നടപടികൾ കർഷകർക്ക്‌ ആത്മവിശ്വാസം നൽകി. അവരെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ട്‌ വന്നു. ആത്മഹത്യ ചെയ്‌ത കർഷകരുടെ കടം എഴുതി തള്ളി. അര ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ സർക്കാർ ഏറ്റെടുത്തു. കടാശ്വാസ കമീഷൻ രൂപീകരിച്ചതും   വി എസ്‌ സർക്കാരാണ്‌. എന്നാൽ ഉമ്മൻചാണ്ടി ‌ സർക്കാരിന്റെ കാലത്ത്‌ കടാശ്വാസ കമീഷനെപ്പോലും നോക്ക്‌ കുത്തിയാക്കി. പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷമാണ്‌ ഏറ്റവും കൂടുതൽ കടാശ്വാസ ധനസഹായം കർഷകർക്ക്‌ ലഭിച്ചത്‌. പൊതുമേഖല ബാങ്കുകളിൽനിന്നെടുത്ത വായ്‌പകളും കടാശ്വാസ കമീഷൻ പരിധിയിലാക്കാനുളള ശ്രമത്തിലാണ്‌ സർക്കാർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top