27 April Saturday

നഗരസഭ മുഴുവൻ സൗജന്യ വൈഫൈ കൽപ്പറ്റയെ ആധുനിക നഗരമാക്കും: എൽഡിഎഫ്‌

സ്വന്തം ലേഖകന്‍Updated: Thursday Dec 3, 2020
കൽപ്പറ്റ
കൽപ്പറ്റയെ ആധുനീക നഗരമാക്കി  മാറ്റുന്ന പദ്ധതികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ  പ്രകടന പത്രിക.  കഴിഞ്ഞ രണ്ടര വർഷത്തെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ തുടരുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും എൽഡിഎഫ്‌ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന 23 കോടിയുടെ ഹൈവേ വികസനം, മാർക്കറ്റ്‌, മാലിന്യ സംസ്‌കരണം തുടങ്ങിയവ പൂർത്തീകരിക്കും. നഗരസഭയിൽ ഓൺലൈൻ പരാതി പരിഹാര സെൽ രൂപീകരിക്കും. ഗൂഡലായ്‌കുന്നിലെ എസ്‌സി ഹോസ്‌റ്റലിൽ ടൂറിസം ഡിപ്പോർട്ട്‌മെന്റിന്റെ സഹായത്തോടെ 50 ശതമാനം എസ്‌സി–-എസ്‌ടി സംവരണത്തോടെ ഫുഡ്‌ക്രാഫ്‌റ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കൺവീനർ  വി ഹാരിസ്‌, ചെയർമാൻ: സി കെ നൗഷാദ്‌, ദിനേഷ്‌, സി കെ ശിവരാമൻ, ഡി രാജൻ, ടി മണി എന്നിവരും പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top