20 April Saturday

നാടറിഞ്ഞ്‌, കൂടെ ചേർന്ന്‌ സാരഥികൾ

സ്വന്തം ലേഖകന്‍Updated: Thursday Dec 3, 2020
കൽപ്പറ്റ
വിജയകാഹളം മുഴക്കി എൽഡിഎഫ്‌  ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥികളുടെ ര്യടനം. സംസ്ഥാന സർക്കാരിന്റെ  ജനക്ഷേമപ്രവർത്തനങ്ങളുടെ കരുത്തിൽ സ്ഥാനാർഥികൾക്ക്‌  എങ്ങും ആവേശ സ്വീകരണം.  അമ്പലവയൽ ഡിവിഷൻ സ്ഥാനാർഥി സുരേഷ്‌ താളൂരിന്റെ പര്യടനം ചൊവ്വാഴ്‌ച പുറ്റാട്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ‌ ഉദ്‌ഘാടനം ചെയ്‌തു. ബുധനാഴ്‌ച നെല്ലാറച്ചാലിലാണ്‌ പര്യടനം ആരംഭിച്ചത്‌.  മാക്കുറ്റിയിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ശശാങ്കൻ, സ്ഥാനാർഥി സുരേഷ്‌ താളൂർ, അഡ്വ. ഗീവർഗീസ്‌, എ രാജൻ, ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികളായ പി കെ  സത്താർ, അനീഷ്‌ ബി നായർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മീനങ്ങാടി ഡിവിഷൻ സ്ഥാനാർഥി സിന്ധു ശ്രീധരന്റെ പര്യടനം ബുധനാഴ്‌ച രാവിലെ പാലക്കമൂലയിൽ ആരംഭിച്ചു.   സി സി യിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, സ്ഥാനാർഥി സിന്ധു ശ്രീധരൻ, പി ടി ഉലഹന്നാൻ, ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികളായ സി അസൈനാർ, ബീനാവിജയൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. വ്യാഴാഴ്‌ച കൃഷ്‌ണഗരിയിൽ നിന്നും ആരംഭിച്ച്‌ മീനങ്ങാടിയിൽ സമാപിക്കും.   ചീരാൽ ഡിവിഷൻ സ്ഥാനാർഥി കെ ശോഭൻകുമാറിന്റെ   പ്രചരണ പര്യടനം തിരുവണ്ണൂരിൽ നിന്നും ആരംഭിച്ച്‌ മൂലങ്കാവിൽ സമാപിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ,  പി ആർ ജയപ്രകാശ്, ടി എൻ നളരാജൻ, എൻ ഉസ്‌മാൻ, പി കെ ശ്രീജൻ, സി എൻ രവി, ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികളായ വി ബാലൻ, ബിനു ഐസക്‌ എന്നിവർ സംസാരിച്ചു. 
    മുട്ടിൽ ഡിവിഷൻ സ്ഥാനാർഥി മുഹമ്മദ്‌ പഞ്ചാരയുടെ പര്യടനം ബുധനാഴ്‌ച രാവിലെ വണ്ടിയാമ്പറ്റയിൽ സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. വാര്യാട്‌ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി എം മധു, കെ സുഗതൻ, എം ഡി സെബാസ്‌റ്റ്യൻ, സി എസ്‌ സ്‌റ്റാൻലി, സ്ഥാനാർഥി മുഹമ്മദ്‌ പഞ്ചാര  എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥി തങ്കമ്മ ജോയിയും  പര്യടനത്തിൽ പങ്കാളികളായി. വ്യാഴാഴ്‌ച പനങ്കണ്ടിയിൽ നിന്നും ആരംഭിച്ച്‌ നിടുമ്പാലയിൽ സമാപിക്കും. പൊഴുതന ഡിവിഷൻ സ്ഥാനാർഥി എൻ സി പ്രസാദിന്റെ പര്യടനം ബുധനാഴ്‌ച കോട്ടത്തറ പഞ്ചായത്തിലെ വൈപ്പിടിയിൽനിന്നും ആരംഭിച്ച്‌ വെങ്ങപ്പള്ളിയിൽ സമാപിച്ചു. സിപിഐ എം വൈത്തിരി ഏരിയാ സെക്രട്ടറി സി എച്ച്‌ മമ്മി, കൽപ്പറ്റ ഏരിയാസെക്രട്ടറി എം മധു, സ്ഥാനാർഥി എൻ സി പ്രസാദ്‌, കെ വി ഗിരീഷ്‌, സി യൂസഫ്‌, കെ ജറീഷ്‌, കെ യൂസഫ്‌ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.  ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികളായ ഉഷാകുമാരി, കെ എം സന്ധ്യ, ജോസ്‌ പാറപ്പുറം, കെ എം സന്ധ്യ എന്നിവരും രണ്ട്‌ ദിവസങ്ങളായി നടന്ന പര്യടനത്തിൽ പങ്കെടുത്തു. മേപ്പാടി ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി സി ബിന്ദുവിന്റെ പര്യടനം ബുധനാഴ്‌ച മുണ്ടക്കൈയിൽ നിന്നും ആരംഭിച്ചു. സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 11 കേന്ദ്രങ്ങളിൽ പര്യടനം നടത്തി എരുമക്കൊല്ലിയിൽ സമാപിച്ചു. കെ വിനോദ്‌, പി കെ മൂർത്തി,  എ ബാലചന്ദ്രൻ, ഷംസുദ്ദീൻ, കെ ടി ബാലകൃഷ്‌ണൻ,  ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥി എ രാഘവൻ  എന്നിവർ വിവിധകേന്ദ്രങ്ങളിൽ സംസാരിച്ചു. കണിയാമ്പറ്റ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി താജുന്നിസയുടെ പര്യടനം നടവയലിൽ നിന്നും ആരംഭിച്ച്‌ മില്ലിമുക്കിൽ സമാപിച്ചു. സി എസ്‌ സ്‌റ്റാൻലി, കുര്യാച്ചൻ, എ എൻ സുരേഷ്‌, സ്ഥാനാർഥി താജൂന്നിസ ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികളായ കെ പി ഷീജ, സി ജെ ജോൺഎന്നിവർ സംസാരിച്ചു.  എടവക ഡിവിഷൻ സ്ഥാനാർഥി കെ വിജയന്റെ പര്യടനം ബുധനാഴ്‌ച പൈങ്ങാട്ടേരിയിൽ നിന്നും ആരംഭിച്ച്‌ പൂഴിത്തോട്‌ സമാപിച്ചു. സ്ഥാനാർഥിക്ക്‌ പുറമെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ സുരേഷ്‌, കെ ബാലകൃഷ്‌ണൻ, നജീബ്‌ മണ്ണാർ, കെ ആർ ജയപ്രകാശ്‌, കെ ആർ സദാനന്ദൻ, കെ മുരളീധരൻ, ശ്രീജിത്‌ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികളായ ജസ്‌റ്റിൻ ബേബി, കെ വി വിജോൾ എന്നിവരും പര്യടനത്തിനുണ്ടായിരുന്നു. പനമരം ഡിവിഷൻ സ്ഥാനാർഥി ബിന്ദു പ്രകാശിന്റെ ബുധനാഴ്‌ചത്തെ പര്യടനം അമല നഗറിൽ നിന്നും ആരംഭിച്ച്‌ കൂളിവയലിൽ സമാപിച്ചു. കെ സി ജബ്ബാർ, കുര്യാക്കോസ്‌ , സുബൈർ, മഹേഷ്‌ കൃഷ്‌ണൻ, സ്ഥാനാർഥി ബിന്ദു പ്രകാശ്‌, ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികളായ നിഖില പി ആന്റണി, പി കെ ബാലസുബ്രമണ്യൻ എന്നിവർ സംസാരിച്ചു. 
തിരുനെല്ലി, തവിഞ്ഞാൽ, തോമട്ടുചാൽ ഡിവിഷനുകളിലെ സ്ഥാനാർഥികളുടെ ഒന്നാം ഘട്ടപര്യടനം ഇതിനകം പൂർത്തിയായി. രണ്ടാംഘട്ട പര്യടനം 5, 6 തീയ്യതികളിലായി നടക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top