26 April Friday

സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
വെള്ളമുണ്ട 
ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ അഖിലേന്ത്യാ സമ്മേളനം 26, 27 തീയതികളിൽ വെള്ളമുണ്ടയിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ സുരേഷ്, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ എ വി ജയൻ, സിപിഐ എം പനമരം ഏരിയാ സെക്രട്ടറി എ ജോണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, പഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി ജി പ്രത്യുഷ് സ്വാഗതവും എം എ ചാക്കോ നന്ദിയുംപറഞ്ഞു. ഭാരവാഹികൾ: ഒ ആർ കേളു എംഎൽഎ (ചെയർമാൻ), പി കെ സുരേഷ് (കൺവീനർ), സി ജി പ്രത്യുഷ് (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top