16 April Tuesday

പട്ടികജാതി പട്ടികവർഗ ക്ഷേമം:
 5ന്‌ നിയമസഭാ സമിതി സിറ്റിങ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022
കൽപ്പറ്റ
കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതിയുടെ സിറ്റിങ് വെള്ളി രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയിൽനിന്ന്‌ ലഭിച്ചതുമായ പരാതികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ തെളിവെടുക്കും. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും ഹർജികളും നിവേദനങ്ങളും സമിതിക്ക് നേരിട്ട്‌ നൽകാം.
ഒ ആർ കേളു എംഎൽഎ അധ്യക്ഷനായ  സമിതിയിൽ എംഎൽഎമാരായ ഒ എസ് അംബിക, ഐ സി ബാലകൃഷ്ണൻ, എ പി അനിൽകുമാർ, എൻ എ നെല്ലിക്കുന്ന്, എ രാജ, വി ശശി, പി വി ശ്രീനിജൻ, പി പി സുമോദ്, വി ആർ സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ അംഗങ്ങളാണ്. സിറ്റിങ്ങിനുശേഷം  കണിയാമ്പറ്റ മോഡൽ റസിഡെൻഷ്യൽ സ്‌കൂൾ, കൽപ്പറ്റ അമൃദ്, എൻ ഊര് ഗോത്ര പൈതൃക ഗ്രാമം എന്നിവിടങ്ങളിൽ സന്ദർശിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top