25 April Thursday
ഭക്ഷ്യവിഷബാധ:

നൂറോളംപേര്‍ ചികിത്സതേടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
 
കൽപ്പറ്റ
ന​ഗരത്തിലെ റസ്റ്റോറന്റിലെ ഭക്ഷണത്തില്‍നിന്ന് വിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം നൂറുകടന്നു. അഞ്ച് ദിവസത്തിനിടെയാണ് ഇത്രയാളുകള്‍ ചികിത്സക്കെത്തിയത്. പലരും ആശുപത്രിവിട്ടെങ്കിലും കുട്ടികളുള്‍പ്പെടെ ചിലര്‍ അവശരായി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. പനമരം സിഎച്ച്സി, കൽപ്പറ്റ ഗവ. ജനറൽ ആശുപത്രി, കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് വിഷബാധയേറ്റവര്‍ ചികിത്സതേടിയത്. കൽപ്പറ്റ ഗവ. ആശുപത്രിയിൽ മാത്രം 35 പേരെത്തി. വയറുവേദന, വയറിളക്കം, ഛർദി, ഇടവിട്ട പനി എന്നിവ വിട്ടുമാറുന്നില്ലെന്നാര്‍ ചികിത്സയിലുള്ളവര്‍ പറയുന്നത്. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടാണ്. 
കഴിഞ്ഞ ഞായറാഴ്ചയാണ് കൽപ്പറ്റ മുസ്വല്ല റസ്റ്റോറന്റിൽനിന്ന് മന്തിയും അൽഫാമും കഴിച്ചവർക്ക് വിഷബാധയേറ്റത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയെ തുടര്‍ന്ന് റസ്റ്റോറന്റ് അടച്ചുപൂട്ടിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top