20 April Saturday
താക്കോല്‍ കൈമാറ്റം നാളെ

സഫ്‌നാദിന്റെ വീട്‌ ഡിവൈഎഫ്ഐ 
നവീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
 
മേപ്പാടി
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമംഗം മുഹമ്മദ്‌ സഫ്‌നാദിന്റെ വീടുപണി‌ പൂര്‍ത്തിയാക്കി ഡിവൈഎഫ്‌ഐ. പണിതീരാത്തിരുന്ന വീട് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പൂർത്തിയാക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു.‌ നിലത്ത് ടൈല്‍ പാകി, ചുമര്‍ തേച്ച് പെയിന്റിങ് നടത്തിയാണ് നവീകരിച്ചത്. മേപ്പാടി അരപ്പറ്റ മാങ്കുന്ന് സ്വദേശിയായ‌ സഫ്‌നാദ് 2022ൽ സന്തോഷ്‌ട്രോഫി ഫൈനലില്‍ നിർണായക സമയത്ത് ഗോൾ നേടിയിരുന്നു. ഞായര്‍ രാവിലെ 9.30ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വീടിന്റെ താക്കോൽ കൈമാറും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top