12 July Saturday

പാലമൂലയില്‍ കൃഷിയിടത്തില്‍ കടുവ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
പുൽപ്പള്ളി
പുൽപ്പള്ളി പഞ്ചായത്തിലെ പാലമൂല വാർഡിലെ കൃഷിയിടത്തിൽ കടുവയെ കണ്ടതായി നാട്ടുകാര്‍. വെള്ളിയാഴ്ച രാവിലെ ഏരിയപള്ളി പൈക്കുടി ബിജുവിന്റെ കമുകിൻ തോട്ടത്തിൽ മരുന്ന് തളിക്കാനെത്തിയ ബാബു, ബൈജു എന്നിവരാണ് കടുവയെ കണ്ടത്. കമുകിൽ കയറിയാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. കടുവ സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയെന്ന് ഇവര്‍ പറഞ്ഞു. സംഭവമറിഞ്ഞെത്തിയ വനപാലകർ പ്രദേശത്ത് തിരച്ചില്‍ നടത്തി. കഴിഞ്ഞമാസം പ്രദേശത്ത് രണ്ട് വളർത്തുമൃഗങ്ങളെ കടുവ  കൊന്നതിനെ തുടര്‍ന്ന് കൂട് സ്ഥാപിച്ചെങ്കിലും കടുവയെ കുടുക്കാൻ കഴിഞ്ഞില്ല. കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്ന് പഞ്ചായത്തംഗം അനിൽ സി കുമാർ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top