29 March Friday

കോവിഡ്‌ മാനദണ്ഡം പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020
കൽപ്പറ്റ
കോവിഡ് പശ്ചാത്തലത്തിൽ വോട്ടിനെത്തുണ്ണവർക്ക്‌ ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ നൽകുന്നതിനാണ് ഒരു പോളിങ് അസിസ്റ്റന്റിനെ  കൂടുതലായി നിയമിച്ചത്‌.   1206 വോട്ടിങ് മെഷീനുകളാണ് സജ്ജമാക്കിയത്. ഗ്രാമപഞ്ചായത്തിലേക്ക് 935 കൺട്രോൾ യൂണിറ്റുകളും 2820 ബാലറ്റ് യൂണിറ്റുകളും നഗരസഭയിലേക്ക് 271 ഉം കൺട്രോൾ യൂണിറ്റുകളും 311 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. ത്രിതല പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമടങ്ങിയതാണ് മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ. നഗരസഭകളിൽ ഉപയോഗിക്കുക സിംഗിൾ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളാണ്.
എല്ലാ വോട്ടിങ് യന്ത്രങ്ങളുടെയും ആദ്യഘട്ട പരിശോധന (ഫസ്റ്റ് ലെവൽ ചെക്കിങ്) പൂർത്തിയായി. വോട്ടെടുപ്പിന് നാലുദിവസം മുമ്പ്‌ വരണാധികാരികളുടെ നേതൃത്വത്തിൽ ബാലറ്റ് ലേബൽ വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാപിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top