24 April Wednesday

പള്ളിക്കുന്ന്‌ ക്ഷീരസംഘംഭരണസമിതി അംഗങ്ങളിൽ നിന്നും പണം തിരിച്ചുപിടിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020
 
കൽപ്പറ്റ
അഴിമതിയെ തുടർന്ന്‌ പള്ളിക്കുന്ന്‌ ക്ഷീരസംഘം ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ  കർഷകർക്ക്‌ നഷ്ടമായ തുക വീണ്ടെടുക്കാൻ  നടപടിയുണ്ടാവണമെന്ന്‌  സിപിഐ എം നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഡിസിസി വൈസ്‌ പ്രസിഡന്റ്‌ ഒ വി അപ്പച്ചൻ പ്രസിഡന്റായ ഭരണസമിതിയാണ്‌ കഴിഞ്ഞ ദിവസം ക്ഷീരവികസന  ഡെപ്യൂട്ടി ഡയറക്ടർ ‌ പരിച്ചുവിട്ടത്‌.  കോൺട്രാക്ടർമാരുടെ പേരിൽ അവർ അറിയാതെ ചെക്ക്‌ എഴുതിയെടുത്ത്‌ 1500000 രൂപയും സോളാർപാനൽ  വ്യാജ ബില്ലുണ്ടാക്കി  220000 രൂപയും സ്ഥലം വാങ്ങിയ വകയിൽ 800000 രൂപയും തട്ടിയെടുത്തതായാണ്‌ അന്വേഷണത്തിൽ വ്യക്തമായതായി അന്വേഷണ റിപ്പോർട്ടിലുണ്ട്‌‌. ആകെ 93,14,047 രൂപയാണ്‌ ഇവർ തട്ടിയെടുത്തത്‌. 
ജില്ലയിലെ ഏറ്റവും ദുരിതം അനുഭവിക്കുന്ന ക്ഷീരകർഷകരാണ്‌ ഇവിടെയുള്ളത്‌.  യാതൊരുവിധ ആനുകൂല്യങ്ങളും കർഷകർക്ക്‌ ലഭിക്കുന്നില്ല. പാലിന്റെ തുക പോലും യഥാസമയം നൽകാറില്ല.  കോൺഗ്രസ്‌ നേതാക്കൾ ഉൾപ്പെടുന്നവരാണ്‌ ഭരണസമിതി. കർഷകർക്ക്‌ ലഭിക്കേണ്ട പണമാണ്‌ കോൺഗ്രസ്‌ നേതാക്കൾ തട്ടിയെടുത്തത്‌. എത്രയും വേഗം ഇവരിൽ  പണം നിന്നും പിടിച്ചെടുത്ത്‌ മാതൃകാപരമായ‌ ശിക്ഷ ഉറപ്പ്‌ വരുത്തണം.
വാർത്താസമ്മേളനത്തിൽ സിപിഐ എം ഏച്ചോം ലോക്കൽ സെക്രട്ടറി ബിജു സെബാസ്‌റ്റ്യൻ, ഷിജു എം ജോയി, റസാഖ്‌ കൊടക്കാട്ടിൽ എന്നിവർപങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top