04 December Monday

പട്ടികവര്‍ഗക്കാരുടെ ഭൂ ഉടമസ്ഥത
ഉറപ്പുവരുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
അഞ്ചാംമൈൽ
പട്ടികവർഗക്കാരുടെ ഭൂ ഉടമസ്ഥത ഉറപ്പുവരുത്തണമെന്ന് കെഎസ്‌കെടിയു പനമരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അഞ്ചാംമൈൽ എ കെ ഗോപാലൻനഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി സുരേഷ് താളൂർ ഉദ്ഘാടനംചെയ്തു. പി കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി. കെ ആർ ജയപ്രകാശ് രക്തസാക്ഷി പ്രമേയവും എസ് അജിത അനുശോചന പ്രമേയവും സി എം അനിൽകുമാർ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു.
 ജില്ലാ ട്രഷറർ എം ഡി സെബാസ്റ്റ്യൻ, വി ബാവ, എ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കാസിം പുഴക്കൽ സ്വാഗതവും എ കെ രാഘവൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: വി ടി അരവിന്ദാക്ഷൻ (പ്രസിഡന്റ്), ലത, എ കെ രാഘവൻ (വൈസ് പ്രസിഡന്റുമാർ), പി കെ ബാലസുബ്രഹ്മണ്യൻ (സെക്രട്ടറി), സി എച്ച് നാസർ, അജിത (ജോയിന്റ് സെക്രട്ടറിമാർ), കെ ആർ ജയപ്രകാശൻ (ട്രഷറർ). 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top