17 September Wednesday
കുടുംബശ്രീ ക്യാമ്പയിന്‌ തുടക്കം

16,630 പഠിതാക്കൾ തിരികെ 
സ്കൂളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
 
കൽപ്പറ്റ
പൊതുവിദ്യാഭ്യാസ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ  തിരികെ സ്കൂൾ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. 16,630 പഠിതാക്കളാണ് ഒന്നാം ദിവസം ക്ലാസിലെത്തിയത്.  വൈത്തിരി ഗവ. ഹയർ സെക്കൻഡറിയിൽ  ജില്ലാ പ്രവേശനോത്സവം  ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനംചെയ്തു. 
വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്‌ എം വി വിജേഷ്  അധ്യക്ഷനായി.  26 തദ്ദേശ പരിധിയിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.  
കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ, വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ഉഷ ജോതിദാസ്, സ്ഥിരംസമിതി ചെയർപേഴ്സൺ ഒ ജിനിഷ, ജില്ലാ പഞ്ചായത്തംഗം എൻ സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ജോർജ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ സജീവ് കുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, പ്രോഗ്രാം മാനേജർ കെ അരുൺ, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ എം സലീന, വി കെ റജി, സിഡിഎസ് ചെയർപേഴ്സൺ ഷാജിമോൾ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top