മാനന്തവാടി
വെബ്‌കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്റെ ഓപ്പറേഷൻ മൂൺലൈറ്റ് പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ജില്ലയിലെ നാല് കേന്ദ്രങ്ങളിലും വിറ്റ മദ്യത്തിനനുസരിച്ച് പണം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൽപ്പറ്റ ഔട്ട്‌ലെറ്റിൽനിന്ന് കണക്കിൽപ്പെടാത്ത പതിനായിരം രൂപ മദ്യകെയിസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. ഔട്ട്‌ലെറ്റുകളിൽ മദ്യം പൊതിഞ്ഞ് നൽകാൻ ന്യൂസ് പേപ്പർ വാങ്ങിയതിന് പണം രേഖപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് മദ്യം പൊതിഞ്ഞ് നൽകുന്നില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഓരോ ദിവസവും 2000 രൂപയോളമാണ് ന്യൂസ് പേപ്പർ ഇനത്തിൽ ഓരോ ഔട്ട്‌ലെറ്റിലും എഴുതിയെടുത്തിരുന്നത്. നാല് ഔട്ട്‌ലെറ്റുകളിലും ഡാമേജ് ഇനത്തിൽ കൂടുതൽ മദ്യക്കുപ്പികൾ നഷ്ടപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. പരിശോധനകൾക്ക് വിജിലൻസ് ഡിവൈഎസ്‌പി ഷാജി വർഗീസ്, ഇൻസ്‌പെക്ടർമാരായ എ യു ജയപ്രകാശ്, ടി മനോഹരൻ, സജീവൻ എന്നിവർ നേതൃത്വം നൽകി. മാനന്തവാടി, പനമരം, കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ശനി വൈകിട്ട് 6.30 മുതലായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..