20 April Saturday
നെന്മേനി എബിസിഡി ക്യാമ്പ്

1554 പേർക്ക്
ആധികാരിക രേഖകൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022
 
ബത്തേരി
രണ്ടുദിവസങ്ങളിലായി നെന്മേനിയിൽ നടന്ന എബിസിഡി ക്യാമ്പിൽ 1554 പേർക്ക് ആധികാരിക രേഖകൾ ലഭിച്ചു. 568 ആധാർ കാർഡുകൾ, 409 റേഷൻ കാർഡുകൾ, 663 ഇലക്‌ഷൻ ഐഡി കാർഡുകൾ, 515 ജനന സർട്ടിഫിക്കറ്റ് സേവനങ്ങൾ, 29 മരണ സർട്ടിഫിക്കറ്റ്, 135 ബാങ്ക് അക്കൗണ്ട്, 710 ഡിജിലോക്കർ, 73 വീട്ടു നമ്പർ, 116 ആരോഗ്യ ഇൻഷുറൻസ്, 1343 മറ്റു സേവനങ്ങൾ എന്നിവയടക്കം 4561 സേവനങ്ങൾ ക്യാമ്പിലൂടെ നൽകി.
ജില്ലാ ഭരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഐടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെയാണ് കോളിയാടി ഫാ. ജേക്കബ് മനയത്ത് മെമ്മോറിയൽ പാരിഷ് ഹാളിൽ ക്യാമ്പ് സംഘടിപ്പിച്ചത്.  
തദ്ദേശ സ്വയംഭരണം, പട്ടികവർഗ വികസന വകുപ്പ്, ഐ ടി മിഷൻ, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, റവന്യു തുടങ്ങി 18 വിഭാഗം ഓഫീസുകളാണ് ക്യാമ്പിൽ പ്രവർത്തിച്ചത്. ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് അക്ഷയ കേന്ദ്രം ഒരുക്കിയിട്ടുള്ള ഗോത്ര സൗഹൃദ കൗണ്ടറുകൾവഴിയും സേവനങ്ങൾ ലഭ്യമാകും.
സമാപന സമ്മേളനം സബ് കലക്ടർ ആർ ശ്രീലക്ഷ്മി ഉദ്ഘാടനംചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ,  എടക്കൽ മോഹനൻ, അനീഷ് ബി നായർ, ജയ മുരളി, കെ വി ശശി, സുജാത ഹരിദാസ്, ഷാജി കോട്ടയിൽ,  പഞ്ചായത്ത് അസി. സെക്രട്ടറി സി പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top