25 April Thursday

കഞ്ചാവ്‌ പ്രതിയും ഉദ്യോഗസ്ഥരെ 
തടഞ്ഞ ബന്ധുക്കളും അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021
കൽപ്പറ്റ > കഞ്ചാവുമായി പ്രതിയെ അറസ്റ്റുചെയ്‌ത എക്സൈസ് ഉദ്യോഗസ്ഥരെ ബന്ധുക്കൾ തടഞ്ഞുവച്ചു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ ബന്ധുക്കളെയും പൊലീസ് അറസ്റ്റുചെയ്‌തു.
 
  കൽപ്പറ്റ ചുങ്കം ജങ്ഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചൊക്ലി വീട്ടിൽ അഹമ്മദ്കുട്ടിയെ (വാവാച്ചി) 125 ഗ്രാം കഞ്ചാവുമായി കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്‌തത്‌. 
 
   സ്ഥലത്തെത്തിയ പ്രതിയുടെ ബന്ധുക്കളായ ചൊക്ലി വീട്ടിൽ അബൂബക്കർ, മമ്മിസക്കുട്ടി (കുഞ്ഞു) എന്നിവർ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം കെ സുനിൽ അടക്കമുള്ള ഉദ്യോഗസ്ഥരെ തടഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥരുടെ പരാതിയിൽ കൽപ്പറ്റ പൊലീസെത്തി ഇരുവരെയും അറസ്റ്റു ചെയ്തു.  മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top