24 April Wednesday

46 പേർക്ക് കൂടി; 44 സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
 കൽപ്പറ്റ
വയനാട് ജില്ലയിൽ  ശനിയാഴ്‌ച 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ  രേണുക അറിയിച്ചു. 44 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. 5 പേർ രോഗമുക്തി നേടി.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി. ഇതിൽ 318 പേർ രോഗ മുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 351 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 341 പേർ ജില്ലയിലും 10 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ- 2, വാളാട് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- 31, ആരോഗ്യ പ്രവർത്തകർ- 3, ബത്തേരി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് -1, കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി വന്നത്- 5, നൂൽപ്പുഴ സമ്പർക്കം-1, നാർക്കോട്ടിക് സെൽ ജീവനക്കാരൻ-1, മറ്റുള്ളവർ- 2.
ഗുണ്ടൽപേട്ട് പോയിവന്ന പൊഴുതന സ്വദേശി (47), ബംഗളുരുവിൽ നിന്നും വന്ന എടവക സ്വദേശി (33) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ. 
247 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ   ശനിയാഴ്‌ച പുതുതായി നിരീക്ഷണത്തിലായത് 247 പേർ. 160 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2840 പേർ. ഇന്നലെ  വന്ന 51 പേർ ഉൾപ്പെടെ 355 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ശനിയാഴ്‌ച   1016 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 21245 സാമ്പിളുകളിൽ 20260 പേരുടെ ഫലം ലഭിച്ചു. ഇതിൽ 19590 നെഗറ്റീവും 670 പോസിറ്റീവുമാണ്. 
രോഗമുക്തി നേടിയവർ
തൊണ്ടർനാട് (46), അമ്പലവയൽ 24), ബാബലി (39), വെള്ളമുണ്ട (21), കണിയാമ്പറ്റ (22) സ്വദേശികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top