25 April Thursday

അഭിമന്യു സ്‌മരണയിൽ പ്രതിരോധ സദസ്സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

അഭിമന്യു രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടത്തിയ പ്രകടനം

കൽപ്പറ്റ
മഹാരാജാസിന്റെ മണ്ണിൽ ക്യാമ്പസ്‌ ഫ്രണ്ട്‌, എസ്‌ഡിപിഐ മത–-വർഗീയശക്തികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ നാലാമത്‌ രക്ഷസാക്ഷിത്വദിനം ആചരിച്ചു. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വർഗീയതയ്‌ക്കും വലതുപക്ഷ നുണപ്രചാരണങ്ങൾക്കുമെതിരെ കൽപ്പറ്റയിൽ പ്രകടനവും പ്രതിരോധ സദസ്സും‌ നടത്തി. വർഗീയതയെ ക്യാമ്പസിൽ വളരാനനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ നൂറുകണക്കിന്‌ വിദ്യാർഥികൾ പ്രകടനത്തിൽ പങ്കാളികളായി. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യുമന്ദിരത്തിൽനിന്ന്‌ ആരംഭിച്ച പ്രകടനം പുതിയ സ്‌റ്റാൻഡ്‌ പരിസരത്ത്‌ സമാപിച്ചു. തുടർന്ന്‌ നടന്ന പ്രതിഷേധ സദസ്സ്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം കെ വൈ നിധിൻ അധ്യക്ഷനായി. എൽദോസ്‌ മത്തായി, ടോണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top