29 March Friday

ലഹരിവിരുദ്ധ വാരാചരണ സന്ദേശവുമായി സെന്റ് കാതറിൻസ് സ്കൂൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
പയ്യമ്പള്ളി
ജനമൈത്രി എക്സൈസ് വകുപ്പും സെന്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനചാരണ പരിപാടി ശ്രദ്ധേയമായി.  ആയിരത്തോളം വിദ്യാർഥികൾ പ്ലക്കാർഡും കൈയിലേന്തി അണിനിരന്ന ലഹരിവിരുദ്ധ റാലിയും പയ്യമ്പള്ളി, കൊയിലേരി ടൗണുകളിൽ അവതരിപ്പിച്ച ഫ്ലാഷ് മോബും ജനങ്ങൾക്ക്‌ പുതുമയുള്ളതായി. കലാജാഥയുടെ ഭാഗമായി നാടൻ പാട്ടും കവിതയും, സ്കിറ്റും അവതരിപ്പിച്ചു. 
ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സനൽ ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ മാനേജർ ഫാദർ സുനിൽ വട്ടുകുന്നേൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി എ ഷാജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്ലക്കാർഡ് നിർമാണം, പോസ്റ്റർ നിർമാണം, കൊളാഷ് നിർമാണം, ജലച്ചായം എന്നീ മത്സരങ്ങൾ നടന്നു.  ബൈജു ജോർജ്, സ്റ്റെല്ല മാത്യു, ഷീജ ഫിലിപ്പ്, എ കെ ശശി, സജിൻ ജോസ്, ഒ വി വത്സമ്മ, ലിജിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top