23 April Tuesday
എ കെ ജി സെന്ററിനുനേരെ ബോംബേറ്‌

അണപൊട്ടി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ പ്രകടനം

 കൽപ്പറ്റ

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുനേരെ ബോംബെറിഞ്ഞതിൽ ജില്ലയിലാകെ പ്രതിഷേധം. ജനങ്ങളുടെ ഹൃദയവികാരമായ ഓഫീസിനുനേരെയുള്ള ആക്രമണത്തിനെതിരെ നാടാകെ ഇറങ്ങി. എല്ലായിടങ്ങളിലും പ്രതിഷേധാഗ്നി ആളി. വിദ്യാർഥികളും സ്‌ത്രീകളുമുൾപ്പെടെയുള്ളവർ ആക്രമണമുണ്ടായ രാത്രിയിൽത്തന്നെ തെരുവിലിറങ്ങി. ആക്രമണം വച്ചുപൊറുപ്പിക്കില്ലെന്ന്‌ പ്രഖ്യാപിച്ചായിരുന്നു പ്രകടനങ്ങൾ. സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ വ്യാഴം രാത്രിയും വെള്ളിയാഴ്‌ച രാവിലെയും വൈകിട്ടുമെല്ലാം നഗരങ്ങളിലും ഗ്രാമാന്തരങ്ങളിലും പ്രതിഷേധം ജ്വലിച്ചു. അപവാദ പ്രചാരണങ്ങളും പ്രകോപനങ്ങളും സൃഷ്‌ടിച്ച്‌ നാട്‌ കുരുതിക്കളമാക്കാനുള്ള നീക്കം പ്രതിരോധിക്കുമെന്നും പ്രവർത്തകർ പ്രഖ്യാപിച്ചു. സിപിഐ എമ്മിന്റെ മുഴുവൻ ലോക്കലുകളിലും പ്രതിഷേധമുയർന്നു.  
പാർടി പ്രവർത്തകരുടെ വികാരത്തെ കുത്തിനോവിക്കാനുള്ള കോൺഗ്രസ്‌ ശ്രമത്തിനിടയിലും ആത്മസംയമനം പാലിച്ചായിരുന്നു പ്രതിഷേധം. തുടർച്ചയായി ആക്രമണം നടത്തി കലാപം സൃഷ്‌ടിക്കാനാണ്‌ കോൺഗ്രസ്‌ നീക്കമെങ്കിൽ തിരിച്ചടിയുണ്ടാവുമെന്ന്‌ പ്രവർത്തകർ മുന്നറിയിപ്പ്‌ നൽകി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, എരിയാ–-ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വംനൽകി. 
കൽപ്പറ്റയിൽ പ്രതിഷേധ യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ഏരിയാ സെക്രട്ടറി വി ഹാരിസ്‌ എന്നിവർ സംസാരിച്ചു. കെ റഫീഖ്‌, കെ സുഗതൻ, കെ എം ഫ്രാൻസീസ്‌, എം സെയ്‌ദ്‌ എന്നിവർ നേതൃത്വംനൽകി.
 മാനന്തവാടിയിൽ എം രജീഷ്‌, പി ടി ബിജു, കെ എം വർക്കി എന്നിവർ സംസാരിച്ചു. പുൽപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ സുരേഷ്, ടി ബി സുരേഷ്, എം എസ്‌ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വൈത്തിരിയിൽ സി യൂസഫ്‌, എം വി വിജേഷ്‌, എൽസി ജോർജ്‌ എന്നിവർ സംസാരിച്ചു. ‌മീനങ്ങാടിയിൽ എൻ പി കുഞ്ഞുമോൾ, പി വാസുദേവൻ, വി എ അബ്ബാസ്‌, ലതാ ശശി, എം ആർ ശശിധരൻ എന്നിവർ സംസാരിച്ചു.  കോട്ടത്തറയിൽ എം മധു, മനോജ്‌ ബാബു എന്നിവർ സംസാരിച്ചു.
ബത്തേരിയിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ  പ്രകടനം നടത്തി. പി ആർ ജയപ്രകാശ്‌, ബേബി വർഗീസ്‌, കെ ജെ ദേവസ്യ എന്നിവർ സംസാരിച്ചു. വെള്ളമുണ്ടയിൽ എ എൻ പ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top