26 April Friday

ഭവനപദ്ധതിക്ക്‌ കേന്ദ്രസർക്കാർ ഫണ്ട്‌ അനുവദിക്കണം: രാഹുൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ദിശ യോഗത്തിൽ 
രാഹുൽ ഗാന്ധി എംപി സംസാരിക്കുന്നു

കൽപ്പറ്റ
പിഎംഎവൈ ഭവനപദ്ധതിക്ക്‌ കേന്ദ്രസർക്കാർ അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി എംപി പറഞ്ഞു. കലക്ടറേറ്റിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ജില്ലയായ വയനാടിന്‌ കഴിഞ്ഞ മൂന്നുമാസമായിട്ട് 1.6 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മതിയായ ഫണ്ട് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ലെങ്കിൽ ഭവന പദ്ധതി പ്രതിസന്ധിയിലാകും. ഫണ്ട് അനുവദിക്കുന്നതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. 
പിഎംജിഎസ് പദ്ധതിയിൽ കൂടുതൽ റോഡുകൾ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന്‌ കത്ത് അയച്ചിട്ടുണ്ട്. കൂടുതൽ ഗ്രാമീണ റോഡുകൾ അനുവദിച്ചു കിട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പദ്ധതികളുടെ നിർവഹണ പുരോഗതിയും വിലയിരുത്തി. യോഗത്തിൽ കലക്ടർ എ ഗീത ദിശ പദ്ധതി നിർവഹണത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top