26 April Friday

വില്ലേജ് ഓഫീസുകളിലെ ഫയലുകള്‍
 ഉടന്‍ തീര്‍പ്പാക്കണം: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
കൽപ്പറ്റ
ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ തീർപ്പാക്കാനുള്ള ഫയലുകളിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന്  കലക്ടർ എ ഗീത നിർദേശം നൽകി. ദീർഘകാലമായി ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം വില്ലേജ് ഓഫീസുകളിൽ ഉണ്ടാകാൻ പാടില്ല. ഓരോ ഫയലും ഗൗരവത്തോടെയും കൃത്യതയോടെയും കൈകാര്യം ചെയ്യണം. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകണമെന്നും കലക്ടർ പറഞ്ഞു.  കൽപ്പറ്റ വില്ലേജ് ഓഫീസിൽ നടന്ന ഫയൽ അദാലത്ത്  കലക്ടർ എ ഗീത ഉദ്ഘാടനം ചെയ്തു. എഡിഎം എൻ ഐ ഷാജു അധ്യക്ഷനായി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top