17 December Wednesday
പ്ലാസ്റ്റിക് നിരോധനം

നീല​ഗിരിയില്‍ പിഴയീടാക്കിയത് 35 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
 
ഗൂഡല്ലൂർ
പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നീല​ഗിരിയില്‍ 35 ലക്ഷം രൂപ പിഴയീടാക്കി. 2022 ജനുവരി മുതൽ 2023 ഏപ്രിൽ വരെ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയ 68 കടകൾ സീൽ ചെയ്തു. 2022ൽ 1400 കിലോ പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി 27 ലക്ഷം രൂപ പിഴ ഈടാക്കി. 2023 ജനുവരി മുതൽ ഏപ്രിൽ വരെ 336 കിലോ പ്ലാസ്റ്റിക് പിടികൂടി. ഇതിനായി ഇരുന്നൂറ്റി അമ്പതോളം ഉദ്യോഗസ്ഥരെ ജില്ലയില്‍ വിന്യസിപ്പിച്ചിരുന്നു. കുപ്പിവെള്ളമുള്‍പ്പെടെ ജില്ലയിൽ 19 ഇനം പ്ലാസ്റ്റിക്കുകളാണ് നിരോധിച്ചത്. നീലഗിരിയിലേക്കെത്തുന്ന സഞ്ചാരികളില്‍നിന്ന് നാടുകാണി, ചോലാടി, താളൂർ, നമ്പ്യാർകുന്ന്, പാട്ടവയൽ, കക്കനല്ല തുടങ്ങിയ ചെക്ക്പോസ്റ്റുകളില്‍വച്ച് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വാങ്ങിവയ്ക്കുകയാണ് പതിവ്. വനങ്ങളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വന്യമൃഗങ്ങൾക്ക് ദോഷകരമായതിനാലാണ് നിരോധനം ശക്തമാക്കിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top